സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ശില്‍പശാല നടത്തി
ഐഡബ്ല്യുഡിഎം-കെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ഷെഡ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്-കേരള)യുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനവും, പ്രക്യതി ദുരന്ത ലഘൂകരണവും എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല മല്ലപ്പള്ളി ബ്‌ളോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ലൈല അലക്‌സാണ്ടര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡോ.വി.സുഭാഷ് ചന്ദ്രബോസ്, ഡോ.കെ.അജിത്, ശ്രീമതി.ശ്രീകല.എന്‍.വി എന്നിവര്‍ ക്‌ളാസ്സുകള്‍ നയിച്ചു. പത്തനംതിട്ട നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ഇന്ദിരാമണിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മണ്ണ്‌സംരക്ഷണ ഓഫീസര്‍ എസ് അരുണ്‍കുമാര്‍, ഡോ.അനു മേരി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

സീറ്റൊഴിവ്
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപകകോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ്. ഈ – ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 28. അപേക്ഷ അയക്കേണ്ട വിലാസം – പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,ഫോണ്‍. 0473 – 4296496, 8547126028.

ദേശീയ ചിത്രരചന: ജില്ലാതല മത്സരം 22ന്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ദേശീയ ചിത്രരചനയുടെ ജില്ലാതല മത്സരം ജനുവരി 22 ന്(വെളളി) സംഘടിപ്പിക്കും. അഞ്ച് മുതല്‍ ഒന്‍പത് വയസ് വരെയുള്ള കുട്ടികള്‍ക്കും, പത്ത് മുതല്‍ പതിനാറ് വയസ് വരെയുള്ള കുട്ടികള്‍ക്കും രണ്ട് ഗ്രൂപ്പായി ആയിരിക്കും മത്സരങ്ങള്‍ നടത്തുക. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഗ്രൂപ്പായും മത്സരം നടത്തും. ചിത്രരചനകള്‍ക്കായി ക്രയോണ്‍, വാട്ടര്‍കളര്‍, ഓയില്‍കളര്‍, പാസ്റ്റല്‍ എന്നിവ ഉപയോഗിക്കാം. രണ്ട് മണിക്കൂറാണ് മത്സരസമയം. മത്സരത്തില്‍ ദേശീയ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രതിനിധികള്‍ പങ്കെടുക്കും. ചിത്രരചന ജില്ലാതല മത്സരം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുക്ഷേമസമിതി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനമെടുത്തു. എഡിസി ജനറല്‍ കെ.കെ വിമല്‍ രാജ്, പത്തനംതിട്ട ഡിഇഒ എം.എസ് രേണുകാഭായ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി ജി.പൊന്നമ്മ, കെ.ജയകൃഷ്ണന്‍, പ്രൊഫ.ടി.കെ.ജി നായര്‍, ടി.വി പുഷ്പവല്ലി എന്നിവര്‍ പങ്കെടുത്തു.

കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപമോ അഭിപ്രായമോ ഉള്ളവര്‍ ഈ മാസം പത്തിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2300223

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ പത്ത് മുതല്‍ പതിനാല് വരെ
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ജനുവരി പത്ത് മുതല്‍ പതിനാല് വരെയുള്ള തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പത്തിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് മൂന്ന് വലിയകുളം ജിഎല്‍പിസ്‌കൂള്‍ വലിയകുളം. പത്തിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് നാല് വടശ്ശേരിക്കര ടൗണ്‍ ഇഎഎല്‍പിഎസ് കുമരംപേരൂര്‍. രാവിലെ പതിനൊന്നിന് വാര്‍ഡ് പത്ത് തലച്ചിറ എസ്എന്‍ഡിപി ഓഡിറ്റോറിയം. പതിനൊന്നിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് ഒന്ന് ചെറുകുളഞ്ഞി ചെറുകുളഞ്ഞി ക്‌നാനായ പള്ളി ഓഡിറ്റോറിയം. പതിനൊന്നിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് പന്ത്രണ്ട് ഇടത്തറ എംടിഎല്‍പി സ്‌കൂള്‍ ഇടത്തറ, പതിനൊന്നിന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് പതിമൂന്ന് നരിക്കുഴി എംടിഎല്‍പി സ്‌കൂള്‍ ചെങ്ങറമുക്ക്. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് പതിനാല് കുമ്പളാംപൊയ്ക സിഎംഎസ് ഓഡിറ്റോറിയം കുമ്പളാംപൊയ്ക. പന്ത്രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് ആറ് പേഴുംപാറ ഡിപിഎം യുപി സ്‌കൂള്‍ പേഴുംപാറ. പന്ത്രണ്ടിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് ഏഴ് അരീക്കാവ് എസ്എന്‍ഡിപി ഓഡിറ്റോറിയം. പന്ത്രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് പതിനഞ്ച് ഇടക്കുളം പള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയം. പതിമൂന്നിന് ഉച്ചയ്ക്ക് മൂന്നിന് വാര്‍ഡ് രണ്ട് കരിമ്പനാംകുഴി ന്യു യുപി സ്‌കൂള്‍. പതിമൂന്നിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് ഒന്‍പത് കുമ്പളത്താമണ്‍ മുക്കുഴി ബാലവാടി. പതിമൂന്നിന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് പതിനൊന്ന് തെക്കുംമല കത്തോലിക്കാപ്പള്ളി ഓഡിറ്റോറിയം തെക്കുംമല. പതിനാലിന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് അഞ്ച് ബൗണ്ടറി എംആര്‍എസ് ബൗണ്ടറി. പതിനാലിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് എട്ട് മണിയാര്‍ ഹൈസ്‌കൂള്‍ മണിയാര്‍.

അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സബ്സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം, വീഡിയോ എഡിറ്റിങ് കോഴ്സുകളിലേക്കും ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ (ഈവനിംഗ് ബാച്ച്) കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ കാലാവധി. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. പ്രായപരിധി ഇല്ല. മൂന്ന് മാസമാണ് ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെ കാലാവധി. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു.  വീഡിയോ എഡിറ്റിങ് കോഴ്‌സിന്റെ കാലാവധി ആറ് മാസമാണ്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. പ്രായപരിധി 31.10.2021-ല്‍ 30 വയസ്സ് കവിയരുത്.  അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റായ  www.keralamediaacademy.org  നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ അയക്കാം. വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷയോടൊപ്പം  അപേക്ഷാഫീസായ 300 രൂപ അക്കാദമിയുടെ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച രേഖ അപേക്ഷയോടൊപ്പം നല്കണം. അപേക്ഷാ ഫീസ് ഇ-ട്രാന്‍സ്ഫറായി സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,കാക്കനാട് അക്കൗണ്ട് നമ്പര്‍  67324621151 എന്ന അക്കൗണ്ടില്‍ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷ അയക്കേണ്ട വിലാസം കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 . ഫോണ്‍: 0484 2422275, 2422068, 0471 2726275

റാങ്ക് പട്ടിക ഇല്ലാതായി

ജില്ലയിലെ എന്‍സിസി സൈനികക്ഷേമവകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്ത ഭടന്‍മാര്‍ മാത്രം)(ഒന്നാം എന്‍സിഎ-എസ് സി )കാറ്റഗറി നമ്പര്‍ 471/ 2019 തസ്തികയിലേക്ക് 18,000-41500/ രൂപ ശമ്പള നിരക്കില്‍ 2021 സെപ്റ്റംബര്‍ മൂന്നിന് നിലവില്‍ വന്ന 301/2021/എസ്എസ്3 റാങ്ക് നമ്പര്‍ പട്ടികയിലുള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിയെ സെപ്റ്റംബര്‍ 23 ന് നിയമന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് റാങ്ക് പട്ടിക നിശ്ശേഷമായതിനാല്‍ റാങ്ക് പട്ടിക ഇല്ലാതായി.

ലൈബ്രേറിയന്‍ ഗ്രേഡ് 4 ഒറ്റത്തവണ വെരിഫിക്കേഷന്‍ പതിനൊന്ന് മുതല്‍

പത്തനംതിട്ട ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി നമ്പര്‍ 494/2020, 497/2020) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യത അവകാശപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഈ മാസം പതിനൊന്ന് പന്ത്രണ്ട് പതിമൂന്ന് തീയതികളില്‍ കേരള പബ്ലിക് സര്‍വ്വിസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നതാണ്. വെരിഫിക്കേഷന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലിലും,  എസ്എംഎസ് മുഖേനയും അറിയിപ്പ്  ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0468 2222665.
(പിഎന്‍പി 88/22)

ടെന്‍ഡര്‍ ക്ഷണിച്ചു

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിലേക്ക് 2021-22 വര്‍ഷത്തെ ഫാം അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ആര്‍കെവിവൈ കുളം (പോണ്ട് നമ്പര്‍ 8,9)പോണ്ട് ലൈനര്‍ എത്തിച്ച് കുളത്തില്‍ സ്ഥാപിച്ച് നല്‍കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25ന് പകല്‍ രണ്ട് മണി വരെ. ഫോണ്‍. 04682214589.
(പിഎന്‍പി 89/22)

ടെന്‍ഡര്‍ ക്ഷണിച്ചു

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിലേക്ക് 2021-22 വര്‍ഷത്തെ ഫാം അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ആര്‍കെവിവൈ കുളം (പോണ്ട് നമ്പര്‍ 3)പോണ്ട് ലൈനര്‍ എത്തിച്ച് കുളത്തില്‍ സ്ഥാപിച്ച് നല്‍കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25ന് പകല്‍ രണ്ട് മണി വരെ. ഫോണ്‍. 04682214589.
(പിഎന്‍പി 90/22)

ടെന്‍ഡര്‍ ക്ഷണിച്ചു

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിലേക്ക് 2021-22 വര്‍ഷത്തെ ഫാം അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ആര്‍കെവിവൈ കുളം (പോണ്ട് നമ്പര്‍ 5)പോണ്ട് ലൈനര്‍ എത്തിച്ച് കുളത്തില്‍ സ്ഥാപിച്ച് നല്‍കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25ന് പകല്‍ രണ്ട് മണി വരെ. ഫോണ്‍. 04682214589.
(പിഎന്‍പി 91/22)

ടെന്‍ഡര്‍ ക്ഷണിച്ചു

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിലേക്ക് 2021-22 വര്‍ഷത്തെ ഫാം അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ആര്‍കെവിവൈ കുളം (പോണ്ട് നമ്പര്‍ 1)പോണ്ട് ലൈനര്‍ എത്തിച്ച് കുളത്തില്‍ സ്ഥാപിച്ച് നല്‍കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25ന് പകല്‍ രണ്ട് മണി വരെ. ഫോണ്‍. 04682214589.
(പിഎന്‍പി 92/22)

പ്രവേശനതീയതി ദീര്‍ഘിപ്പിച്ചു

സ്‌കോള്‍-കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തി വരുന്ന ഡിസിഎ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ജനുവരി പതിനാല് വരെ പിഴയില്ലാതെയും അറുപത് രൂപ പിഴയോടെ ജനുവരി 22 വരെയും ദീര്‍ഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍.04712342950,2342271,2342369.

ലൈഫ് സര്‍ട്ടിഫിക്കറ്റ്

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ജനുവരി 15ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തില്‍  ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ അയയ്ക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ജനുവരി മാസം മുതല്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയുകയുള്ളെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.

ജാഗ്രത പാലിക്കണം

കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ കാര്‍ഷികാവശ്യത്തിനായുള്ള വേനല്‍ക്കാല ജലവിതരണം ഈ മാസം പത്തിന് രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിക്കും. ഒറ്റക്കല്‍ വിയറില്‍ നിന്നും തുടങ്ങി ഇടമണ്‍ കറവൂര്‍ ഏഴംകുളം അടൂര്‍ ചാരുംമൂട് നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്ന് പോകുന്നു. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കനാലില്‍ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍-സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നാളെ (8)മുതല്‍ പത്ത് വരെ : ഡിഎംഒ

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി നാളെ(8) മുതല്‍ പത്ത് വരെ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയിലെ പതിനഞ്ച് മുതല്‍ പതിനേഴ് വരെ പ്രായമുള്ള 48884 കുട്ടികള്‍ക്ക് ജനുവരി പത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ 14105 കുട്ടികള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ജില്ലയില്‍ 35,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇനിയും വാക്‌സിനെടുക്കാനുള്ള കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തമെന്നും രക്ഷിതാക്കളോടൊപ്പം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...

കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി...