അമൃത്സര്‍: ഇന്‍ഡ്യയിലെ വിവിധ റെയില്‍വേ ട്രാകുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ ചാരസംഘടനയായ ദാഇശ് ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിപ്പ്. പ്രധാനമായും പഞ്ചാബിലേയും സമീപ സംസ്ഥാനങ്ങളിലേയും റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കി.
ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. ചരക്ക് ട്രെയിനുകളെ ലക്ഷ്യമിട്ടാണ് ദാഇശ് പദ്ധതിയിടുന്നതെന്ന് ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്‍ഡ്യയില്‍ വലിയ തോതില്‍ ദാഇശ് ഫന്‍ഡിങ് നടത്തുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ഡ്യയിലെ പാകിസ്താന്‍ സ്ലീപ്പര്‍ സെലുകള്‍ക്ക് വലിയ തോതില്‍ പണം എത്തുന്നതായും ഇന്‍ഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.