തലശ്ശേരിയില്‍ പലയിടത്തായി റെയില്‍പ്പാളത്തില്‍ കല്ലുകള്‍ ; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിപ്പൂരിലെ ഡബ്ളു (25) ആണ് അറസ്റ്റിലായത്. റെയിൽപ്പാളത്തിൽ പലയിടത്തായി കല്ലുവെച്ച ഇയാളെ പോലീസ് പിന്തുടർന്ന് എടക്കാട്ടുനിന്നാണ് പിടികൂടിയത്. പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തിൽ ആദ്യം കല്ല് കണ്ടത്. ബുധനാഴ്ച രാവിലെ 10.25ന് എത്തിയ കോയമ്പത്തൂർ – മംഗളൂരു സൂപ്പർഫാസ്റ്റ് തീവണ്ടി നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്.

അതിനു സമീപത്തുതന്നെ മറ്റൊരു കല്ല് കൂടിയുണ്ടായിരുന്നു. പിന്നിട് പാളത്തിൽ തലശ്ശേരിക്കും എടക്കാടിനുമിടയിലും കല്ല് കണ്ടെത്തി. റെയിൽവേ എൻജിനീയർ പോലീസിൽ പരാതി നൽകി. പാളത്തിലൂടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. റെയിൽവേ നിയമപ്രകാരം അട്ടിമറി ശ്രമത്തിനാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...