മലബാർ എക്സ്പ്രസ്സിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലബാറിലേക്കും തിരിച്ചും തെക്കൻ കേരളത്തിലേക്കും ഏറെ യാത്രക്കാരുള്ള മലബാർ എക്സ്പ്രസ്സിലെ ജനറൽ കോച്ച് വെട്ടിക്കുറച്ച് റെയിൽവേ. പുറകുവശത്തെ രണ്ട് ജനറൽ കോച്ചുകളിൽ ഒരെണ്ണമാണ് വെട്ടിക്കുറച്ചത്. വൈകിട്ട് 6.40ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന മലബാർ എക്സ്പ്രസ്സിൽ ജനറൽ കോച്ചുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് പോകുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോൾ തന്നെ ജനറൽ കോച്ചുകൾ നിറഞ്ഞുകവിയും. ട്രെയിൻ കൊല്ലം എത്തുമ്പോഴേക്കും, കോച്ചിൽ യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഒരു ജനറൽ കോച്ച് വെട്ടിക്കുറച്ചത്, മലബാർ എക്സ്പ്രസ്സിലെ യാത്ര കൂടുതൽ ദുസഹമാക്കുമെന്ന് യാത്രക്കാർ പറയുന്നു. ജീവനക്കാരും വിദ്യാർഥികളും ഉൾപ്പടെ ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് മലബാർ.

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45ന് വഞ്ചിനാട് പോയിക്കഴിഞ്ഞാൽ കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ കൂടിയാണ് മലബാർ. ഇതിന് കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് ഉള്ളതിനാൽ മംഗലാപുരം ഭാഗത്തേക്ക് പിന്നീട് പുറപ്പെടുന്ന മാവേലി എക്സ്പ്രസ്സിനേക്കാൾ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും മലബാറിനെയാണ്. എല്ലാത്തിനും പുറമെ റിസർവേഷൻ ഒരു മാസം മുമ്പ് തന്നെ മലബാറിൽ വെയിറ്റിങ് ലിസ്റ്റ് ആകാറുണ്ട്. തെക്കൻ കേരളത്തിൽനിന്ന് മലബാറിലേക്കും തിരിച്ചുമുള്ള യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ ആവശ്യമായ നടപടി എടുക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു. അതിനിടെയാണ് സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ കോച്ച് വെട്ടിക്കുറച്ച നടപടി. ഈ സാഹചര്യത്തിൽ എത്രയും വേഗം മലബാർ എക്സ്പ്രസ്സിൽ വെട്ടിക്കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...