പൊൻപണം ചിട്ട്സ് (തൃശൂർ) കുറി സംഖ്യ നൽകിയില്ല – 3,00,000 രൂപയും പലിശയും 10,000 രൂപ നഷ്ടപരിഹാരവും നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കുറിപ്രകാരം അടച്ച സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ പൊൻപണം ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ 3,00,000 രൂപയും പലിശയും 10,000 രൂപ നഷ്ടപരിഹാരവും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. ലിഡോ 10,000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് ചേര്‍ന്നതു്. 30 തവണ സംഖ്യകള്‍ കൈപ്പറ്റിയതിന് ശേഷം സ്ഥാപനം കുറി നടത്തിയില്ല. അടച്ച സംഖ്യ തിരിച്ചാവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതിനെ തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

എതിർകക്ഷിയായ പൊൻപണം ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കുറി നടത്താതിരുന്നതിനാലാണ് ഹർജിക്കാരന് കുറി പൂർത്തിയാക്കുവാന്‍ കഴിയാതെ പോയതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷിയുടെ പ്രവൃത്തി തെറ്റാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 3,00,000 രൂപയും ആയതിന് 2023 ഫെബ്രുവരി 8 മുതൽ 9% പലിശയും നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...