കര്‍ണാടകയിലെ ബെലഗാവിയില്‍ കനത്ത മഴ : ​വീട്​ തകര്‍ന്ന്​ ഏഴുമരണം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയിലെ ബെലഗാവിയില്‍ കനത്ത മഴയെ തുടര്‍ന്ന്​ വീട്​ തകര്‍ന്ന്​ ഏഴുമരണം. ബാദല്‍ അങ്കലാഗി ഗ്രാമത്തില്‍  രാത്രിയിലാണ്​ സംഭവം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. ഇതില്‍ ഒരു കുട്ടി അയല്‍വാസിയുടേതാണ്​. ഗംഗവ്വ ഖാനഗവി (50), സത്തേവ്വ ഖാനഗവി (45), സവിത ഖാനഗവി (28), ലക്ഷ്​മി(15), അര്‍ജുന്‍ (45), പൂജ (എട്ട്​), കാശവ്വ കോലെപ്പനവര്‍ (എട്ട്) എന്നിവരാണ്​ മരിച്ചത്​. അഞ്ചുപേര്‍ സംഭവ സ്​ഥലത്തുതന്നെ മരിച്ചിരുന്നു. രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ മരിക്കുകയായിരുന്നു. പോലീസ്​ ഉദ്യോഗസ്​ഥരുടെയും ഫയര്‍ഫോഴ്​സ്​ ഉദ്യോഗസ്​ഥരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

അത്താഴം കഴിഞ്ഞ്​ വി​ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. കുട്ടികള്‍ ഉറങ്ങിയിരുന്നു. ഇതിനിടെ ഒരു വശത്തെ മതില്‍ ഇടിഞ്ഞ്​ വീഴുകയും വീട്ടുകാര്‍ അകപ്പെടുകയുമായിരുന്നു. മൂന്നുദിവസമായി പ്രദേശത്ത്​ കനത്ത മഴയാണ്​ പെയ്യുന്നത്​. മരിച്ചവരുടെ കുടുംബത്തിന്​ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ മന്ത്രി ഗോവിന്ദ്​ കര്‍ജോളിനോട്​ സംഭവസ്​ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചു. ജില്ല പോലീസ്​ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ എല്ലാ നടപടിക്രമങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...