കനത്ത മഴ : കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കനത്ത മഴയില്‍ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയില്‍ ദേശീയ പാതയില്‍ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കല്‍, പെരിയമ്പലം, ഐക്കരപ്പടി, തുറക്കല്‍ തുടങ്ങിയ ഭാഗത്തെല്ലാം റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. രാവിലെ മുതല്‍ നിരവധി വാഹനങ്ങള്‍ ഈ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്നു. രാമനാട്ടുകര ഭാഗത്തുനിന്ന്​ വരുന്ന വലിയ വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ കാക്കഞ്ചേരി, ചേളാരി ഭാഗങ്ങളിലൂടെയാണ് പോകുന്നത്.

തോടുകള്‍ പലതും നിറഞ്ഞൊഴുകുന്നുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറി. ചെറുകാവ് പഞ്ചായത്തില്‍ നിരവധി ഭാഗങ്ങളില്‍ വീടുകള്‍ക്കും നാശനഷ്ടമുണ്ട്. ശക്​തമായി മഴ തുടരുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പുളിക്കല്‍ ബി.എം ആശുപത്രിയിലും വെള്ളം കയറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...