സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടുണ്ട്.

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പ് തുടരുന്നതിനാല്‍ കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള, മൊഗ്രാല്‍ , ഷിറിയ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക – ഇറാൻ സംഘർഷം

0
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക -...

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍

0
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍....

ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ്...

0
ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ...

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...