മഴ പെയ്താൽ മാമുക്കിലെ ഇടറോഡ് തോട് ; ദുരിതത്തിൽ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ പെയ്താൽ മാമുക്കിലെ ഇടറോഡ് വെള്ളകെട്ടാല്‍ നിറയുന്നതു കാരണം വലഞ്ഞ് നാട്ടുകാരും സമീപവാസികളും. സംസ്ഥാന പാതയുടെ നിർമ്മാണത്തെ തുടര്‍ന്ന് റാന്നി മാമുക്ക് ജംഗഷനു സമീപം ഭഗവതികുന്ന് ക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡിലെ മഴയിൽ ഉണ്ടാകുന്ന വെള്ളകെട്ടാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്. നിർദ്ധിഷ്ട സ്ഥലത്തെ കലുങ്ക് കരാർ കമ്പനി ഒഴിവാക്കിയതു കാരണം വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടിൻ്റെ മുൻവശത്തും വെള്ളകെട്ട് ഉണ്ടാകുന്നതായി പരാതി.

ഇത് സംബന്ധിച്ച് നിരവധി പരാതികൾ ജനപ്രതിനിധികൾക്കും പൊതു മരാമത്ത് വകുപ്പ് മന്ത്രിക്കു നല്കിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നു പറയുന്നു. സംസ്ഥാന പാത മുന്‍പുണ്ടായിരുന്നതിനേക്കാൾ വളരെ ഉയർത്തി പണിതപ്പോൾ ക്ഷേത്രത്തിലേക്കുള്ള റോഡ് വളരെ താഴ്ന്നു കിടക്കുകയാണ്.  റെഡിമെയ്ഡ് കോൺക്രീറ്റു ഓടയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

മാമുക്ക് ജംഗ്ഷനു പിൻഭാഗത്തായി ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ക്ഷേത്രത്തിലേക്കുള്ള റോഡുവഴി എത്തി ഇവിടെ കെട്ടിനിൽക്കുകയും വ്യാപാര സ്ഥാപനങ്ങളിലും സമീപ വീടിനകത്തേക്ക് കയറുകയുമാണ് പതിവ്. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ കരാർ കമ്പനിയുടെ ആളുകൾ വന്നു ഓടയുടെ ഒരു വശം കുറച്ചു പൊട്ടിച്ചു വിട്ടു പരിഹാരം ഉണ്ടാക്കുമെങ്കിലും കലുങ്കില്ലാത്തതു കാരണം ഓടവഴി ഒഴുകിയെത്തുന്ന വെള്ളം വീണ്ടും ബ്ലോക്ക് ആകുന്നതല്ലാതെ പരിഹാരമാകുന്നില്ല. ഇവിടെ അടിയന്തിരമായി കലുങ്ക് നിർമ്മിച്ചാലെ പരിഹാരമുണ്ടാകു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...