മഴ പെയ്താൽ തോട് ; മാറിയാൽ റോഡ്

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെല്ലക്കാട് ജംഗ്ഷന് സമീപം പഴയ റോഡിൽ മഴയത്തു രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നതായി ആക്ഷേപം. അശാസ്ത്രീയമായ റോഡു നിര്‍മ്മാണം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാര്‍. മഴ പെയ്തു കഴിഞ്ഞാൽ ചെല്ലക്കാട് റിങ് റോഡിൽ നിന്നും വരുന്ന മഴവെള്ളം പുതിയ റോഡിനു സമീപത്തേക്ക് ഒഴുകിയെത്തും.

പുതിയ റോഡിൽ നിർമ്മിച്ചിരിക്കുന്ന കലുങ്കിലൂടെയും ഓടയിലൂടെയും മഴവെള്ളം മറുവശത്തേക്കു ഒഴുകി പോകാൻ കഴിയാത്ത വിധത്തിൽ അശാസ്ത്രീയമായ വിധത്തിലാണ് ഇവിടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പഴയ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ മുട്ടൊപ്പം വെള്ളത്തില്‍ നീന്തല്‍ നടത്തണമെന്നതാണ്.

മഴപെയ്യുമ്പോൾ വാഹനങ്ങള്‍ക്ക് അതു വഴി പോകുവാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പുതിയ പാത ഉയര്‍ത്തി നിര്‍മ്മിച്ചപ്പോള്‍ പഴയ റോഡിലെത്തുന്ന വെള്ളം ഒഴുകി പോകാന്‍ സംവിധാനം ഒരുക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഈ അവസ്ഥക്ക് കെ.എസ്.ടി.പി അധികൃതർ ശാശ്വത പരിഹാരം കാണണമെന്ന് ചെല്ലക്കാട് പൗരാവലി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...