മലയോര ഹൈവേ നാലു വർഷത്തിനുള്ളിൽ ; മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

അടിമാലി : മലയോര ഹൈവേ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനപാതയുടെ ഭാഗമായ ഇരുട്ടുകാനം– ആനച്ചാല്‍ റോഡിലെ അമ്പഴച്ചാല്‍ പാലത്തിന്റെയും മറയൂര്‍– കാന്തല്ലൂര്‍ റോഡിലെ കോവില്‍ക്കടവ് പാലത്തിന്റെയും നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച്‌ പ്രവൃത്തികളിലെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നത് പ്രധാനമാണ്. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച്‌ മുന്നോട്ടുപോവുകയാണ്‌ ലക്ഷ്യം.ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കിഫ്ബി പ്രവൃത്തികള്‍ ഏറ്റവുമധികമുള്ളത് പൊതുമരാമത്ത് വകുപ്പിലാണ്.

ഗ്രാമീണമേഖലകളില്‍ അടക്കം മികച്ച റോഡുകള്‍ നിര്‍മ്മിക്കാനായി. ഈ സര്‍ക്കാരിന്റെ കാലത്ത് 15,000 കിലോമീറ്റര്‍ റോഡ് കൂടി ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക്‌ ഉയര്‍ത്തും. ഇതിനകം പൂര്‍ത്തീകരിച്ച 1410 കിലോമീറ്റര്‍ റോഡിന്‌ പുറമെയാണിത്‌. 66 പ്രധാന പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ വികസനം സാധ്യമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായാണ് അമ്പഴച്ചാല്‍ പാലത്തിന്റെയും കോവില്‍ക്കടവ് പാലത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത്. 19.25 മീറ്റര്‍ നീളത്തിലാണ് അമ്ബഴച്ചാലിലെ പാലം നിര്‍മിക്കുന്നത്. 37.9 മീറ്റര്‍ നീളമാണ് കോവില്‍ക്കടവിലെ പാലത്തിനുള്ളത്. ഇരുപാലങ്ങള്‍ക്കും ഒരു വശത്ത് 1.50 മീറ്ററോടുകൂടിയ നടപ്പാതയുണ്ട്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...