രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം നാളെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം വിളിച്ച്‌ രജനികാന്ത്. താരം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം യോഗം വിളിച്ചിരിക്കുന്നത്. ചെന്നൈയില്‍ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം.

രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തീരുമാനം യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് സൂചന. അതേസമയം നാളെ രാവിലെ പത്ത് മണിക്ക് എത്തണമെന്ന സന്ദേശം മാത്രമാണ് ലഭിച്ചതെന്നും യോഗത്തിന്റെ അജണ്ട എന്താണെന്ന് അറിയില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിംഗ് ഉള്‍പ്പെടെ ഒഴിവാക്കി, ആള്‍ക്കുട്ടത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു രജനികാന്ത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് താരം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാല്‍ത്തന്നെ കൊവിഡ് സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നയാളാണ് അദ്ദേഹം. എന്നിട്ടും ഇങ്ങനെയൊരു യോഗം വിളിച്ചത് പാര്‍ട്ടി പ്രഖ്യാപനത്തിന് തന്നെയാണെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച്‌ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് അടുത്തിടെ രജനികാന്ത് അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...