ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് പാചകവാതകം ; വമ്പന്‍ പ്രഖ്യാപനവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ 500 രൂപയ്ക്ക് നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ആല്‍വാറില്‍ നടന്ന ഭാരത് ജോഡോ യാത്ര പൊതുയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം പറഞ്ഞത്.”വിലക്കയറ്റം ഗുരുതരമാണ്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ശേഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഒരു വര്‍ഷം 12 ഗ്യാസ് സിലിണ്ടറുകള്‍ നല്‍കും. സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടുത്തരുത്.” -അദ്ദേഹം പറഞ്ഞു.

സിലിണ്ടറുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉജ്വല പദ്ധതി ആരംഭിച്ചെങ്കിലും അവയില്‍ ഗ്യാസ് നിറയ്ക്കാന്‍ പാവപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു.“അടുത്ത മാസത്തെ ബജറ്റിനായി ഞാന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കി. എന്നാല്‍ സിലിണ്ടര്‍ കാലിയായി തുടരുന്നു. കാരണം (സിലിണ്ടര്‍) നിരക്ക് ഇപ്പോള്‍ 400 രൂപയ്ക്കും 1,040 രൂപയ്ക്കും ഇടയിലാണ്.”-ഗെഹ്ലോട്ട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...