രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണില്ല! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കെ. ശ്രീകാന്തിന്റെ പ്രവചനം

For full experience, Download our mobile application:
Get it on Google Play

പോരാട്ടങ്ങൾ പകുതി ഘട്ടം പിന്നിടുമ്പോൾ ഐപിഎൽ 19-ാം സീസണിലെ പ്ലേഓഫ് ചിത്രം കൂടുതൽ വ്യക്തമാവുകയാണ്. ഇനിയുള്ള മത്സരങ്ങൾ ടോപ്പ് ഫോർ പോരാട്ടത്തെ ആവേശത്തിലാക്കുമെന്നുറപ്പാണ്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ തോൽവിയറിയാതെ മുന്നേറുന്ന പഞ്ചാബ് കിങ്‌സ്, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു, കരുത്തരായ സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാൽ, ഈ പട്ടികയിൽ ഒരു വമ്പൻ അഴിച്ചുപണി പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായ കെ ശ്രീകാന്ത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇത്തവണത്തെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് ശ്രീകാന്ത് മനസ് തുറന്നത്. നിലവിൽ പട്ടികയിൽ മുന്നിലുള്ള പഞ്ചാബ് കിങ്‌സ്, ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾ പ്ലേഓഫ് യോഗ്യത നേടുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ നിലവിൽ നാലാം സ്ഥാനത്തുള്ള റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ അദ്ദേഹം പ്ലേഓഫ് പട്ടികയിൽ നിന്നും ഒഴിവാക്കി. രാജസ്ഥാനെ പുറന്തള്ളി അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേഓഫിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം. ആദ്യ പകുതിയിൽ പതറിയെങ്കിലും മുംബൈ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...