രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്. രാജ്ഭവന്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടി.രണ്ട് അഡീഷനല്‍ സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥരാണ് മറുപടി നല്‍കേണ്ടത്.ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് എതിരെ എന്തു നടപടി കൈക്കൊണ്ടു എന്ന് അറിയിക്കാന്‍ ഗവര്‍ണരുടെ നിര്‍ദേശിച്ചിരുന്നു.

രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് ഇക്കാര്യം കാണിച്ച് കത്തു നല്‍കി. ജോലിക്കു കയറാനായി പഞ്ച് ചെയ്ത ശേഷമാണോ ഇവർ സമരത്തിന് പോയതെന്ന് കത്തില്‍ എടുത്തു ചോദിച്ചിട്ടുണ്ട്. പ്രധാന തസ്തികളില്‍ ജോലിചെയ്യുന്ന ഏഴുപേര്‍ സമരത്തിൽ പങ്കെടുത്തതായി തെളിയിക്കുന്ന വിഡിയോയും സ്റ്റില്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തി ബിജെപി ഗവർണർക്ക് പരാതി നൽകിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റചട്ടം ലംഘിച്ചു എന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...