മിൽമ പാൽ വില കൂട്ടിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല കോൺഗ്രസ് സർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ, പാലിന്‍റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കുക തന്നെ വേണം. എന്നാൽ അതിന്‍റെ ഭാരം സാധാരണക്കാരായ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. മുൻപ് എൽഡിഎഫ് സർക്കാർ ചെയ്തതും ഇതുതന്നെയാണ്.

സർക്കാരിന്‍റെ വീഴ്ചകൾ സാധാരണക്കാരായ മലയാളി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോൾ, വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ ബിജെപിയും എൻഡിഎ തയ്യാറല്ല. ഈ വിലവ‍ർദ്ധന ഉടൻ പിൻവലിക്കാൻ സ‍ർക്കാ‍ർ തയ്യാറായില്ലെങ്കിൽ ഇതിനെ ശക്തമായി എതിർക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഉത്പാദനച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണം. ഒന്നിനു പുറകെ ഒന്നായി അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റമല്ല, മലയാളികൾക്ക് ഇപ്പോൾ വേണ്ടത് ആശ്വാസ നടപടികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...