Thursday, July 3, 2025 11:55 pm

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ അടച്ചിട്ട റോഡ്​ തുറക്കാന്‍ നാട്ടുകാരുടെ ശ്രമം ; പോലീസുമായി സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ അടച്ചിട്ട റോഡ്​ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ 68 പേരെ അറസ്​റ്റ്​ ചെയ്​തു. ശനിയാഴ്​ ച അര്‍ധരാത്രി രാജ്കോട്ടിലെ ജംഗലേശ്വറിലാണ്​ സംഭവം. ധാരാളം കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത്​ നീക്കം ചെയ്യാനുള്ള പ്രദേശവാസികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന്​ നാട്ടുകാര്‍ പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് കേടുപാട്​ വരുത്തുകയും ചെയ്തു.

സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ്  നടത്തുകയും ചെയ്തു. അതേ സമയം അടച്ചിട്ട മറ്റു ചില പ്രദേശങ്ങളിലെ ബാരിക്കേഡുകള്‍ ഉദ്യോഗസ്​ഥര്‍ നീക്കിയിരുന്നതായും ജംഗലേശ്വറിലേത്​ നീക്കം ചെയ്യാത്തതില്‍ ആളുകള്‍ അസ്വസ്ഥരായിരുന്നുവെന്നും ഭക്തിനഗറിലെ പോലീസ് ഇന്‍സ്പെക്ടര്‍ വി.കെ. ഗാദ്വി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 149, 332 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ 68 ഓളം പേര്‍ക്കെതിരെ കേസെടുത്തത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...