പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിലമ്പൂരിൽ ആശയ കുഴപ്പമില്ല. ഇന്ന് രാത്രിയോടെ പേര് ഹൈക്കമാന്റിനെ അറിയിക്കും. ആരുടെയും സമ്മർദ്ദങ്ങൾക്കും ഭീഷണിയ്ക്കും വഴങ്ങില്ല. ആരുടെയും സമ്മർദ്ദ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങില്ല. കോൺഗ്രസ് തീരുമാനിക്കുന്ന ആരായാലും നിലമ്പൂരിൽ ജയിച്ചിരിക്കും. നിലമ്പൂർ കോൺഗ്രസിന് വളക്കൂറുള്ള മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ വിഷയത്തിൽ ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ മതിയാകൂ. അഴിമതിയ്ക്ക് കൂട്ട് നിന്നവർക്ക്‌ അർഹിച്ച ശിക്ഷ ലഭിക്കണം. ഇ ഡി നടപടിയിൽ രാഷ്ട്രീയം കാണരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. പേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അൻവർ സമ്മർദ്ദത്തിലായി. താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിൽ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനും സാധ്യതയുണ്ട്. നിലവിൽ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...