കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തില്‍. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വര്‍ക്കലയിലെത്തുന്ന രാജ്‌നാഥ് സിങ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി റോഡ് ഷോ നടത്തും.

റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളില്‍ പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരെത്തും. നഡ്ഡയുടെ ഒപ്പില്ലാത്തതിനാല്‍ തലശ്ശേരിയിലെ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവത്തെ തുടര്‍ന്ന് തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം കണ്ണൂരെത്തുന്നത്. ഇതേക്കുറിച്ച്‌ പ്രതികരിക്കുമോ എന്ന് വ്യക്തമല്ല.

എന്‍ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ രാവിലെ ഒന്‍പതിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി നഡ്ഡയെ സ്വീകരിക്കും. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച്‌ 10 മണിയോടെ ചക്കരക്കല്‍ ടൗണിലാണ് നഡ്ഡയുടെ റോഡ് ഷോ. ഈ പരിപാടിക്ക് ശേഷം 11 മണിയോടെ ബിജെപി അധ്യക്ഷന്‍ തൃശ്ശൂരിലേക്ക് പോകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...