രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ സമയം വീണ്ടും മാറ്റി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റിയതിനാൽ നിലമ്പൂരിൽ നിന്നും കൊച്ചുവേളി വരെയുള്ള രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ സമയം വീണ്ടും മാറ്റി. അറ്റകുറ്റപണികൾക്ക് ശേഷം പാളത്തിലെ പരിശോധന പൂർത്തിയാകാത്തതിനാൽ ട്രെയിൻ ഇന്ന് പുറപ്പെടില്ല. രാജ്യറാണി എക്സ്പ്രസ് നിലമ്പൂരിൽ നിന്ന് പുറപ്പെടുക നാളെ പുലർച്ചെ നാല് മണിക്കാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. രാത്രി 9.30 യ്ക്ക് പുറപ്പെടേണ്ട ട്രെയിൻ 11.30യിലേക്ക് നേരത്തെ മാറ്റിയിരുന്നു. എന്നാൽ പരിശോധന പൂർത്തിയാക്കാത്തതിനാൽ വീണ്ടും സമയം മാറ്റുകയായിരുന്നു. പശു ട്രെയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്നാണ് റെയിൽവെ അറിയിച്ചത്.

നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്‍റെ എൻജിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. വല്ലപ്പുഴ റെയിൽവെ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്താണ് സംഭവം നടന്നത്. ട്രെയിൻ എഞ്ചിൻ മാത്രമാണ് പാളം തെറ്റിയതെന്നും കോച്ചുകൾക്ക് പ്രശ്നമില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം ഏറെനേരമായി തടസപ്പെട്ടിരിക്കുകയാണ്. ഷൊർണൂർ – നിലമ്പൂർ, നിലമ്പൂർ -ഷൊർണൂർ പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവെ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...