വൃശ്ചിക വാണിഭത്തിന് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രാങ്കണം ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ പ്രസിദ്ധ വ്യാപാര വാണിജ്യ മേളയായ വൃശ്ചിക വാണിഭത്തിന് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രാങ്കണം ഒരുങ്ങി. വൃശ്ചികം ഒന്നായ നവംബർ 17 മുതൽ 27 വരെയാണ് ഇത്തവണത്തെ മേള. ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നവർ പഴയകാലത്ത് എല്ലാ വർഷവും വൃശ്ചികം ഒന്നിന് ക്ഷേത്രത്തിന് മുന്നിലുള്ള ആൽത്തറയിൽ കാർഷിക ഉത്പന്നങ്ങളും പണിആയുധങ്ങളും കാഴ്ചവെച്ചിരുന്നു. ഇത് വാങ്ങാൻ ദൂരെ നിന്നും ആളുകൾ എത്തിയതോടെ ഇത് പിന്നീട് വ്യാപാര മേളയായി മാറുകയായിരുന്നു. ഉപ്പു തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന മേളയിൽ ഉണക്ക സ്രാവ് ആണ് ശ്രദ്ധേയ ഇനം. തിരുവല്ലയിൽ നിന്ന് പ്രത്യേക കെഎസ് ആർ ടി സി സർവീസും ഉണ്ടാകും.

പഴയ ആചാരതനിമയോടെ ഇന്നും ക്ഷേത്രത്തിനു മുന്നിൽ ധാന്യവും കോഴിയും സമർപ്പിച്ചാണ് വൃശ്ചിക വാണിഭത്തിന് തുടക്കം കുറിക്കുന്നത്. ചരൽകുന്ന് മൈലാടുംപാറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് ആചാരപൂർവ്വം എത്തിക്കുന്ന ധാന്യം പാരമ്പര്യ അവകാശികൾ ക്ഷേത്ര ഗജമണ്ഡപത്തിൽ ഒരുക്കുന്ന വെള്ളിപ്പരമ്പിൽ സമർപ്പിക്കും. ഇത്തവണത്തെ വൃശ്ചിക വാണിഭ ഉദ്ഘാടനം 17ന് രാവിലെ 9ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റും ദേശീയ കർമ്മചാരി കമ്മീഷൻ അംഗവുമായ ഡോ പി. പി വാവ നിർവഹിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വാമദേവൻ നായർ അറിയിച്ചു. 41 ദിവസം നീളുന്ന കളമെഴുതിപ്പാട്ടിനും അന്നേദിവസം പാട്ടമ്പലത്തിൽ തുടക്കം കുറിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...