രാജ്യസഭ സീറ്റ് ‌തീരുമാനം ഹൈക്കമാണ്ടിന്റേത്‌ – വി.ഡി സതീശൻ ; ജി 23 യോ​ഗത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ ദില്ലിയിൽ നിന്ന് തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്. ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ല. രാജ്യസഭ സീറ്റിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ് എന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ സമീപ കാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭ സീറ്റിലേക്ക് പരി​ഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ രം​ഗത്തെത്തിയിരുന്നു. എം.ലിജുവിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ ​ഗാന്ധിയെ കണ്ടതിനുശേഷമാണ് കെ.മുരളീധരന്റെ പ്രതികരണം.‌ ജനം വലിച്ചെറിഞ്ഞ നേതാക്കളെ പരി​ഗണിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ ഹൈക്കമാണ്ടിന് കത്തും അയച്ചു.

ഇതിനിടെ ജി 23 നേതാക്കൾ യോ​ഗം ചോർന്നതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രം​ഗത്തെത്തി. പ്രവർത്തക സമിതിക്ക് ശേഷം ജി 23 നേതാക്കൾ യോഗം കൂടിയത് ശരിയായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പരാജയം അടക്കം വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാര നടപടികളുമായി മുന്നോട്ട് പോകാൻ പ്രവർത്തക സമിതി തീരുമാനം എടുത്തതാണ്. പാർട്ടിയെ ദുർബലപ്പെടുത്താനല്ല അവരുടെ യോഗം എന്നാണ് ചില മാധ്യമങ്ങളുടെ റിപോർട്ട്. എന്നാൽ പാർട്ടി അച്ചടക്കമാണ് വലുത് . സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല . കോൺഗ്രസ് മുക്ത ഭാരത് എന്ന് പറയുന്നവർക്ക് ശക്തി പകരുന്നതാണ് ഈ നീക്കമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....