രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; 22ന് ഡ്രൈ ഡേ പ്രഖ്യാപിച്ച് മധ്യപ്രദേശ്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നാല് സംസ്ഥാനങ്ങൾ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു.
ജനുവരി 22 ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ വിൽക്കുന്ന കടകൾ അന്ന് അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. ചടങ്ങിന് മുന്നോടിയായുള്ള പൂജ കർമങ്ങൾ നാളെ മുതൽ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് പൂജാ ചടങ്ങുകൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...