പുലിയൂർ എന്‍എസ്എസ് കരയോഗത്തിൽ രാമായണോത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

പുലിയൂർ : പുലിയൂർ ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗവും ശ്രീരാജരാജേശ്വരി എൻഎസ്എസ് വനിതാസമാജവും സംയുക്തമായി രാമായണോത്സവം നടത്തി. രാമായണ പാരായണം, പ്രഭാഷണം, പ്രശ്നോത്തരി എന്നിവ നടന്നു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ദീപം തെളിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ.ഡി. നാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് രാമായണസന്ദേശം നൽകി. രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ പെണ്ണുക്കര രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി രാമായണ പ്രശ്നോത്തരി നടത്തി. പ്രശ്നോത്തരി കുന്നന്താനം എൻഎസ്എസ് ഹൈസ്കൂൾ അധ്യാപകൻ ഒ.ആർ. രഞ്ജിത് പാണ്ടനാട് നയിച്ചു.

കരയോഗം സെക്രട്ടറി വി.കെ. പുരുഷോത്തമൻപിള്ള, ജോ സെക്രട്ടറി തൃപ്പാദം വിജയൻപിള്ള, വൈസ് പ്രസിഡന്റ് സി.പി. ജയകുമാർ, ട്രഷറർ ടി.എൻ. രാജഗോപാൽ, വനിതാസമാജം സെക്രട്ടറി രമണി എസ്. പിള്ള, വൈസ് പ്രസിഡന്റ് സ്മിതാ രാജേഷ്, ജോ സെക്രട്ടറി ഉഷ എസ്. പിള്ള, ട്രഷറർ ശ്രീജാ പത്മകുമാർ, ടി.കെ. ഉണ്ണിക്കൃഷ്ണപിള്ള, സി.ജി. സോമൻപിള്ള, എം.എൻ. ശശിധരൻനായർ, വി.കെ. ഗോപാലകൃഷ്ണപ്പണിക്കർ, വി.ആർ. ഗോപിനാഥകാർണവർ, ഹരികുമാർ പുളിയക്കാട്ടിൽ, സി.കെ. രാധാകൃഷ്ണൻനായർ, ടി.എൻ. മുരളീധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...