ഇസ്തംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബർസ നഗരത്തിൽ കാട്ടുതീ പടർന്നതോടെ മരിച്ചവരുടെ എണ്ണം ഞായറാഴ്ച വൈകിട്ടോടെ നാലായി ഉയർന്നു കാട്ടുതീ അണക്കാനെത്തിയ വാട്ടർ ടാങ്കർ മറിഞ്ഞ് അതിനടിയിൽപെട്ട ദമ്പതികൾ ആശുപത്രിയിൽ മരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് മറ്റൊരു തൊഴിലാളിയും ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഒരു അഗ്നിശമന സേനാംഗവും മരിച്ചു. ജൂൺ അവസാനത്തോടെ തുർക്കിയയിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ബുധനാഴ്ച പടിഞ്ഞാറൻ തുർക്കിയയിലെ എക്സീറിലുണ്ടായ തീപിടുത്തത്തിൽ 10 അഗ്നിരക്ഷാപ്രവർത്തകരും വനപാലകരും കൊല്ലപ്പെട്ടു. തുർക്കിയയിലെ നാലാമത്തെ വലിയ നഗരമായ ബർസയിലേക്ക് പടർന്ന കാട്ടുതീ മൂലം 3,500-ലധികം ആളുകൾ പലായനം ചെയ്തു. തിങ്കളാഴ്ച രാവിലെയും തീപടർന്നു പിടിക്കുകയാണ്. മൂടൽമഞ്ഞുപോലെ നഗരത്തിൽ പുകനിറഞ്ഞുനിൽക്കുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























