നിതിൻ രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആൽ എൽ നിതിൻ രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി- വർണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളുകയും വേണം. കേവലം രണ്ട് അധ്യാപകര മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്. തങ്ങളുടെ മകൻ കടുത്ത ജാതി വിവേചനത്തിന് എതിരായെന്ന മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നുണ്ട്.

ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാംഗിഗിനും നിതിൻരാജ് വിധേയമായി എന്നാണ് അറിയാൻ കഴിയുന്നത്. അധ്യാപകരോടും വകുപ്പ്‌മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകണം.നവോത്ഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളിലടക്കം വലിയ തോതിൽ ജാതി വിവേചനം നിലനിൽക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ സിപിഎം ഭരണത്തിനിടയിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വൻ തോതിൽ വർധിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...