പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെ കമ്മീഷൻ ഏജന്റ് ആണെന്ന് തോന്നി ; വിമർശനവുമായി ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകരാറുകാരുടെയും കമ്മീഷൻ ഏജന്റ് ആണെന്ന് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശനും താനും രേഖകൾ ഉയർത്തിയാണ് ആരോപണം ഉന്നയിച്ചത്. ഈ വിവരങ്ങൾ പുറത്തുവിട്ടത് കരാർ കിട്ടാത്ത കമ്പനി അല്ല.

അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയത്. എസ്ആർഐടി തനിക്ക് എതിരെ വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ദാക്കണം. എന്നാൽ സേഫ് കേരള പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...