Saturday, April 20, 2024 6:32 am

കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നു ; ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ കെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാര്‍ത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു. സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്‍.

Lok Sabha Elections 2024 - Kerala

അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാര്‍ത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടര്‍ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. ആത്മാര്‍ഥമായി ഞാന്‍ ചെയ്തതില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചെന്നിത്തലയുടെ മറുപടി

26-ാത്തെ വയസ്സില്‍ എം.എല്‍.എയായി. 28 വയസ്സില്‍ മന്ത്രിയായി. അഞ്ച് തവണ എംഎല്‍എയും നാല് തവണ എം.പിയുമായി ഒമ്പത് വര്‍ഷം പിസിസി അധ്യക്ഷനായി. പ്രവര്‍ത്തക സമിതി അംഗമായി. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഞാന്‍ എന്തൊക്കെ ആയിട്ടുണ്ടോ അത് പാര്‍ട്ടി കാരണമാണ്. ഞാന്‍ സംതൃപ്തനാണ്, പാര്‍ട്ടി നേതൃത്വത്തില്‍ ഇനി ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പിന് ഇനി 6 ദിവസം ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

0
തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം...

ഷൈ​ല​ജ​യെ അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ജ​നം തന്നെ മ​റു​പ​ടി നൽകട്ടെ ; തുറന്നടിച്ച് വൃ​ന്ദാ കാ​രാ​ട്ട്

0
കൊ​ച്ചി: വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് ഏ​റ്റ​വും മോ​ശ​മാ​യ...

നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ പാഴാക്കിയതായി റിപ്പോർട്ടുകൾ

0
വാളയാര്‍: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്...

ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചു ; മനുഷ്യാവകാശ കമ്മിഷൻ നാഥനില്ലാത്ത അവസ്ഥയിൽ

0
തിരുവനന്തപുരം: ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചത് സർക്കാരിനെ അറിയിക്കാത്തത്...