വി ഡിക്ക് പിന്നാലെ ‘മൈക്ക് കെണിയിൽ’ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള രാഷ്ട്രീയവും മൈക്കുകളും തമ്മിലുള്ള ‘പക’ ഭരണം മാറിയിട്ടും തുടരുകയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പലവേദികളിലും വെള്ളം കുടിപ്പിച്ച മൈക്ക് പിന്നീട് വന്ന യുഡിഎഫ് സർക്കാരിലെ മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇപ്പോൾ വിനയായിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ‘ഹരിവരാസനം’ എന്ന പുതിയ സിനിമയുടെ പൂജാവേദിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മൈക്ക് പിണങ്ങി കളിപ്പിച്ചത്. എന്നാൽ ഒട്ടും പതറാതെ ‘ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ലല്ലോ!’ എന്ന ചെന്നിത്തലയുടെ തഗ്ഗ് മറുപടി കേട്ട് വേദിയിലും സദസ്സിലും ചിരി പടർന്നു.

‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ ‘തൂഫാൻ വാരിയേഴ്‌സ്’ ആയി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി പങ്കെടുത്തത്. വേദിയിലുണ്ടായിരുന്നവർക്ക് തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് ധരിപ്പിച്ചു നൽകി അദ്ദേഹം സംസാരിക്കാൻ ഒരുങ്ങവെയാണ് മൈക്കിൽ തകരാർ അനുഭവപ്പെട്ടത്. ഈ ഘട്ടത്തിലാണ് മുൻപ് പിണറായി വിജയന്റെ കാലത്തുണ്ടായ മൈക്ക് വിവാദങ്ങളെയും തൊട്ടുമുൻപ് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട മൈക്ക് കെണിയെയും ഓർമ്മിപ്പിച്ചു കൊണ്ട് ചെന്നിത്തല കൗണ്ടറടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...