ജയിക്കാമെന്ന രമ്യയുടെ ‘മോഹം’ വ്യാമോഹമായി ; ചേലക്കരയുടെ മനസ്സ് ഇടതിനൊപ്പം

For full experience, Download our mobile application:
Get it on Google Play

ചേലക്കര : രമ്യാ ഹരിദാസിനെ മുൻനിർത്തി കോൺഗ്രസ് നേതൃത്വം ഒന്നടങ്കം സെമി കേഡറായി പ്രവർത്തിച്ചിട്ടും ചേലക്കരയുടെ മനസ്സ് ഇടതിനൊപ്പം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ എൽഡിഎഫ് വിജയം. യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവത്തോടെ വിവാദങ്ങളെ മറികടന്നുള്ള വിജയമാണ് എൽഡിഎഫ് ചേലക്കരയിൽ സ്വന്തമാക്കിയത്. രണ്ടര പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തിന്റെ ഉള്ളം കയ്യിലായിരുന്ന ചേലക്കര തിരികെ പിടിക്കാനാണ് രമ്യ ഹരിദാസിനെ മുൻനിർത്തി അരയും തലയും മുറുക്കി കോൺഗ്രസ് ഇറങ്ങിയത്. ദേശീയ നേതാക്കൾക്കടക്കം ചുമതല നൽകി മാസങ്ങൾ നീണ്ട പ്രചാരണം. എണ്ണയിട്ട് യന്ത്രം പോലെ ബൂത്തുകളെ പ്രവർത്തിപ്പിച്ചു. എന്നാൽ ഇടതടിത്തറയും യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവവും മറികടക്കാൻ കോൺഗ്രസിനായില്ല.

സർക്കാരിനെതിരായ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള പ്രതിരോധമാകും യു ആർ പ്രദീപിന്റെ വിജയം. രമ്യ ഹരിദാസിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ നേരിട്ടതിലും ദയനീയമായ തോൽവി ചേലക്കരയുടെ ഇടതുമനസ് സമ്മാനിച്ചു. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാകും ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യം മുതലുള്ളവാദം.  തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം മുതൽ എൽഡിഎഫ് യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പോലുമില്ലാതെ നടത്തിയ പ്രചാരണം. പാർട്ടി സെക്രട്ടറി പ്രസംഗത്തിനു പകരം ബൂത്ത് കമ്മറ്റികളിൽ പങ്കെടുത്ത് നടത്തിയ സംഘാടനം. എല്ലാ തന്ത്രങ്ങളും വിജയിച്ചതോടെ ഇടതോരം ചേർന്നു ചേലക്കര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....