ഹോർട്ടി കൾച്ചറൽ തെറാപ്പിയുമായി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഹോര്‍ട്ടി കള്‍ച്ചറല്‍ തെറാപ്പിയുമായി റാന്നി ബി.ആര്‍.സി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കിടയിലേക്ക് എത്തുന്നു. “എന്റെ മകന്റെ കവിളിലൂടെ എപ്പോഴും ഉമിനീര് ഒലിക്കുമായിരുന്നു. ജൈവ തെറാപ്പിയുടെ ഭാഗമായി ചെടി നനയ്ക്കുമ്പോൾ അവൻ വായിൽ വെള്ളം കൊണ്ട് ചെടിയുടെ ചുവട്ടിൽ പതിവായി തുപ്പുന്ന ശീലം ഉണ്ടാക്കി. ഇപ്പോൾ വായിൽ നിന്നും ഉമിനീര് ഒലിക്കുന്നില്ല.”സമഗ്ര ശിക്ഷാ കേരള പത്തനംതിട്ടയുടെ തനത് പരിപാടിയായ ജൈവ സൗഖ്യ ഹോർട്ടി കൾച്ചറൽ തെറാപ്പി ഏറ്റെടുത്ത ഒരു രക്ഷിതാവിന്റെ നേർസാക്ഷ്യം ആണിത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ ബിആർസിയുടെ സഹായത്തോടെയാണ് കൃഷി നടത്തുന്നത്. കുട്ടികൾക്ക് ആവശ്യമായ ഗ്രോ ബാഗുകളും തൈകളും ബിആർസി അംഗങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. കഴിഞ്ഞവർഷം തുടങ്ങിയ കൃഷിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ തൈകൾ ആവശ്യമുള്ളിടത്ത് എത്തിച്ചു നൽകിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്.

റാന്നി പഞ്ചായത്തിലെ എംഎസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ മന്ന മറിയത്തിന്റെ വീട്ടിൽ ബിപിസി ഷാജി എ സലാം രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ ബീനാമ്മ കോശി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ വി.ആര്‍ വിഞ്ചു, സീമ എസ് പിള്ള എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...