റാന്നി : ഓട്ടിസം സെന്ററിൽ ക്രിസ്മസ് ആഘോഷവും സഹായ ഉപകരണ വിതരണവും നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനും സാമൂഹീകരണം സാധ്യമാക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി റാന്നി ബി.ആർ.സിയിൽ ക്രിസ്മസ് നവവത്സര ആഘോഷം നടത്തി. റാന്നി ബി.ആർ.സിയുടെ ഓട്ടിസം ആന്റ് റിസർച്ച് സെന്ററിൽ നടന്ന വർണശബളമായ പരിപാടി മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബി.പി.സി. ഷാജി എ. സലാം, രക്ഷാകർതൃ പ്രതിനിധികളായ വിജയകുമാർ, റജീന ബീഗം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ നിമിഷ അലക്സ്, സീമ എസ്.പിള്ള എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് രാജു ഏബ്രഹാം സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. സോണിയ മോൾ ജോസഫ്, വിഞ്ചു വി.ആർ, ഹിമ മോൾ സേവ്യർ, രാജശ്രീ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























