രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും മാറിനിൽക്കണം ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രഞ്ജിത്ത് നിരപരാധിത്വം തെളിയിക്കാൻ ബാധ്യസ്ഥനാണെന്നും അതുവരെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരസംഘടന അമ്മയുടെ നിലപാട് സ്വാഗതാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നാണ് അമ്മ സംഘടനയും പറയുന്നത്. അമ്മ സംഘടന അങ്ങനെ പറയുമ്പോൾ സർക്കാർ എന്തിനാണ് നടപടി എടുക്കാതെ ഇരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. റിപ്പോർട്ട്‌ സർക്കാർ എന്തിനാണ് പൂഴ്ത്തിവെച്ചത് എന്ന് അറിയില്ല. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്തുവിടണം. എല്ലാവരും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

നിരപരാധികൾ പോലും സംശയിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ആ സാഹചര്യം ഒഴിവാക്കാൻ സമ്പൂർണ്ണ റിപ്പോർട്ട് പുറത്തുവിടണമെന്നും പുറത്ത് വിട്ട ഭാഗങ്ങൾ അപൂർണ്ണമാണെന്നും അഭിപ്രായപ്പെട്ടു. ആരെയൊക്കെയോ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ഒരു നടപടിയും എടുക്കാൻ പോകുന്നില്ല. ഒളിച്ചുകളി നടത്തുകയാണ്. സ്വമേധയാ കേസ് എടുക്കാനും അന്വേഷണം നടത്താനും സർക്കാരിന് സാധിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കാത്തത് എന്തുകൊണ്ടെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...