റാന്നി ബി.ആർ.സി ക്രിസ്മസ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ക്രിസ്മസ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായാണ് പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. എബനെസർ ഹയർ സെക്കൻ്ററി സ്കൂൾ എഴാം ക്ലാസ്സിലെ സഹപാഠികളാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ആരോൺ മോൻ ലിനുവിൻ്റെ വീട്ടിലെത്തിയത്. കരോൾ ഗാനങ്ങൾ പാടി സമ്മാനങ്ങളും കേക്കുമായി പ്രഥമാധ്യാപകൻ കെ.സി സിബിച്ചൻ, അധ്യാപകരായ മായ ആർ. പിള്ള, എസ് ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ബി.പി.സി ഷാജി എ. സലാമും സ്പെഷ്യൽ എഡ്യുക്കേറ്റർമാരും ചേർന്ന് സ്വീകരിച്ചു. ബ്ലോക്ക്തല ചങ്ങാതിക്കൂട്ടം പരിപാടി അങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുസ് ആരോണിൻ്റെ വസതിയിൽ ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ. സലാം മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....