പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കെഎസ്ആർടിസി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ മാടത്തും പടിയിൽ കെഎസ്ആർടിസി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മക്കപ്പുഴ മാവേലിൽ വീട്ടിൽ പ്രതീഷ് (34)ആണ് മരിച്ചത്.ഇന്നു ഉച്ചയ്ക്ക് ശേഷം മൂന്ന് പതിനഞ്ചിന് എരുമേലി ഭാഗത്തുനിന്നും വന്ന ബസ്സും ചെത്തോങ്കരയിൽ നിന്ന് വന്ന ഇരുചക്ര വാഹനവും തമ്മിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനവും പ്രതീഷും ബസ്സിന്റെ മുൻഭാഗത്ത് കുടുങ്ങിയ നിലയിൽ ആയിരുന്നു.വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇയാളെ പുറത്തെടുത്തെടുത്ത് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി.പിതാവ്: മോഹനൻ. മാതാവ്: ലളിത ,ഭാര്യ: മഞ്ചുഷ. സംസ്ക്കാരം പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...