ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റാന്നി – അത്തിക്കയം പെരുനാട് റോഡ് കുത്തിപ്പൊളിച്ചു ; പ്രധിഷേധം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റാന്നി – അത്തിക്കയം പെരുനാട് റോഡ് കുത്തിപ്പൊളിച്ചു വാട്ടർ അതോറിറ്റി. പെരുനാട് അത്തിക്കയം ജലവിതരണ പൈപ്പു ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ശബരിമല പാതയുടെ വികസനത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയിരുന്ന റോഡിനാണ് ഈ ദുർഗതി. പാതയുടെ നിർമ്മാണത്തിന് മുമ്പ് ഒരു വശത്തുകൂടിയുള്ള പൈപ്പു കുഴിയെടുത്തു സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പാണ് മറുവശത്തുകൂടി പൈപ്പ് സ്ഥാപിക്കാൻ തുടങ്ങിയത്. അത്തിക്കയം അറയ്ക്ക്മൺ ജംഗ്ഷനിൽ റോഡ് കുഴിക്കാനായി ബ്രേക്കർ ഉപയോഗിക്കുന്നതിൽ നിന്നു നാട്ടുകാരും പൊതു പ്രവർത്തകരും പി.ഡബ്ല്യു.ഡി അധികൃതരെയും എം.എൽ.എയും പരാതി അറിയിച്ചു. തുടർന്ന് പൊതുമരാമത്തു എൻജിനീയർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ആദ്യദിനം ഉച്ചവരെ പണികൾ നിറുത്തി വെച്ചിരുന്നു.

പിന്നീട് വാട്ടർ അതോറിറ്റി, പൊതുമരാമത്തു എൻജിനീയർമാർ തമ്മിൽ ചർച്ച നടത്തിയതിനു ശേഷമാണ് പണികൾ വീണ്ടും ആരംഭിച്ചത്. പൊതുമരാമത്തു അനുമതിയോടെയാണ് പണികൾ ആരംഭിച്ചതെങ്കിലും പണി ചെയ്തതിലെ അപാകത നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൂർവ സ്ഥിതിയിലാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമാവുമെന്ന് ആര്‍ക്കും ഉറപ്പില്ല. ശബരിമല സീസണില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കിംങ്ങിനായി ഉപയോഗിക്കുന്ന സ്ഥലവും കുത്തിപ്പൊളിച്ചതില്‍ ഉള്‍പ്പെടും.

കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ വെള്ളമെത്തിക്കാനായി നടക്കുന്ന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതോടൊപ്പം സഞ്ചാര പാതകൾ വെട്ടിപ്പൊളിച്ചു കുഴികൾ മൂടി പോകുന്ന പതിവ് രീതിയോടാണ് ജനങ്ങൾക്ക് അമർഷം. പൈപ്പു സ്ഥാപിച്ചു കഴിഞ്ഞാൽ അധികം വൈകാതെ റോഡ് പൂർവ സ്ഥിതിയിലാക്കുമെന്നു ഉറപ്പ് നൽകിയതോടെയാണ് പ്രധിഷേധം കെട്ടടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...