ഓമല്ലൂര്‍ വയല്‍വാണിഭം : കര്‍മ്മനിരതാരായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം വയല്‍വാണിഭം പൂര്‍ണമായും ഹരിത ചട്ടം പാലിച്ചു
നടത്തപ്പെടുന്നു. വയല്‍ വാണിഭത്തോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗവും, വില്‍പ്പനയും കുറയ്ക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി. കടകള്‍ക്ക് ഹരിത നിയമ ബോധവല്‍ക്കരണം നടത്തികൊണ്ട് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എസ്.മനോജ് നിര്‍വഹിച്ചു. ജൈവ അജൈവ മാലിന്യ സംസ്കരണം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വല്ലംകുട്ട സ്ഥാപിച്ചുകൊണ്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സാലി നിര്‍വഹിച്ചു.

കടകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തില്‍നിന്നും ചാക്കുകള്‍ നല്‍കുകയും, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എല്ലാ ദിവസവും ശേഖരിച്ച് എം സി എഫില്‍ എത്തിക്കുകയും ചെയ്യും. ശുചീകരണത്തിനായി 10 പേര്‍ അടങ്ങുന്ന ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എല്ലാ ദിവസവും കടകളില്‍ നിന്നും 3 മണി മുതല്‍ ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ജൈവ മാലിന്യങ്ങള്‍ തുമ്പോർമൂഴിയില്‍ നിക്ഷേപിക്കുകയും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യും. ഹരിത കേരളം മിഷന്‍ ആര്‍പി മാരായ കെ.ജി വിശ്വനാഥന്‍, ഗോകുല്‍, ഷൈനീ വി.ഈ.ഓ മാരായ ആതിരാ, വിദ്യാ, ഹരിത കര്‍മ്മസേന പ്രസിഡന്റ് ശോഭന തുടങ്ങിയവര്‍ ഹരിത കര്‍മ്മ സേനയോടൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...