റാന്നി വലിയപാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ ; സ്ഥലം ഉടമകളുടെ യോഗം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

റാന്നി : നിർമ്മാണത്തിലിരിക്കുന്ന റാന്നി വലിയപാലത്തിന്റെ അപ്രോച്ച് റോഡിന് വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം അഡ്വ. പ്രമോദ് നാരായണ്‍ എംഎൽഎ വിളിച്ചു. തിങ്കളാഴ്ച പകൽ രണ്ടിന് റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം. കിഫ്ബി വഴി നടപ്പാക്കുന്ന റാന്നി വലിയ പാലത്തിൻറെ വസ്തു ഏറ്റെടുക്കൽ നടപടികൾ മന്ദഗതിയിൽ ആയതോടെയാണ് പാലത്തിൻറെ നിർമ്മാണം ഇടയ്ക്കുവച്ച് നിലച്ചത്.

ഇപ്പോൾ വസ്തുഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങാടി കരയിൽ ഉപാസന കടവ് മുതൽ പേട്ട ജംഗ്ഷൻ വരെയും റാന്നി പഞ്ചായത്തിൽ രാമപുരം -ബ്ലോക്ക്പടി റോഡുമാണ് ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ വീതികൂട്ടി പുനരുദ്ധരിക്കുന്ന ത്.
കെ ആർ എഫ് ബി അധികൃതരും റവന്യു അധികൃതരും പങ്കെടുക്കുന്ന യോഗത്തിൽ എല്ലാ വാസ്തു ഉടമകളും പങ്കെടുക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....