റാന്നി ബി.ആർ സി യും വെച്ചൂച്ചിറ കോളനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തുക, യുദ്ധത്തിൻ്റെ ദുരന്തം അനുഭവിച്ചവരെ ഓർമ്മപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ റാന്നി ബി.ആർ സി യും വെച്ചൂച്ചിറ കോളനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദിനാചരണം നടത്തി. ഹിരോഷിമയിലെ യുദ്ധത്തെ ഓർമ്മപ്പെടുത്തുക എന്ന നിലയിൽ വീഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം, ഫോട്ടോ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവയാണ് പ്രധാനമായും നടന്നത്. ജൂനിയർ റെഡ് ക്രോസ് യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മകൾക്കു മുമ്പിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അർപ്പിച്ചു. വിവിധ ക്ലാസുകൾ കേന്ദ്രീകരിച്ചുകൊണ്ട് സഡാക്കോ കൊക്ക് നിർമ്മാണം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.

ബിപിസി ഷാജി എ സലാം യുദ്ധവിരുദ്ധ വിദ്യാർത്ഥി സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സുജ ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി. ബിന യുദ്ധവിരുദ്ധ സന്ദേശം നൽകി. ആൻസി തോമസ്, ആസീബ കരീം, ജസ്റ്റിന തോമസ്, എന്‍ ശ്രീനാഥ്, സുലൈം ഷാജഹാൻ, എം.ആര്‍ അനിൽകുമാർ, അജേഷ് മണി, വിദ്യാർഥികളായ അനുഗ്രഹ ബൈജു അദ്വിക ബി, അലീന മറിയം തോമസ്, ദർശന പി, അനുഗ്രഹ ബി എന്നിവർ പ്രസംഗിച്ചു. ഫലസ്തീനിലെ യുദ്ധം വേഗം അവസാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പരിപാടി സമാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...