റാന്നിയില്‍ നിന്നും കാണാതായ ബില്‍ഡിംഗ് കോണ്‍ട്രാക്ടറുടെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : റാന്നിയില്‍ നിന്നും കാണാതായ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ മന്ദമരുതി നീരേറ്റുകാവ് തേക്കടയില്‍ വീട്ടില്‍ ശ്രീകുമാര്‍ ടി.പി (42)യുടെ മൃതദേഹം ആറന്മുളയില്‍ നിന്നും കണ്ടുകിട്ടി. ആറന്മുള കച്ചേരിപ്പടിക്ക് സമീപം പമ്പാനദിയിലെ മാലേത്ത് കടവിലാണ് മൃതദേഹം കാണപ്പെട്ടത്. റാന്നിയില്‍ നിന്നും ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ആറന്മുള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഭാര്യയും ഒരു മകളുമുണ്ട്, കൂടാതെ അച്ഛനും അമ്മയും ഇദ്ദേഹത്തോടൊപ്പമായിരുന്നു താമസം.

ആഗസ്റ്റ്‌ 06 മുതലാണ്‌ ഇദ്ദേഹത്തെ റാന്നിയില്‍ നിന്നും കാണാതായത്. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ ശ്രീകുമാര്‍ ഉച്ചക്ക് 12 മണിയോടെ റാന്നി പാലത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അതില്‍ മൊബൈല്‍ ഫോണും പേഴ്സും വെച്ചിട്ടാണ് പോയത്. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കടബാധ്യത ഉള്ളതായി പറയുന്നു. വര്‍ഷങ്ങളായി കെട്ടിട നിര്‍മ്മാണ മേഖലയിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുകയാണ് പ്രധാനമായും ചെയ്യുന്നത്. കോവിഡിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പലരും വന്‍തുകകള്‍ കൊടുക്കുവാനുണ്ട്, അതുപോലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ ഇദ്ദേഹം പലര്‍ക്കും പണം കൊടുക്കുവാനുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...