റാന്നി കുടിവെള്ള പദ്ധതി ; പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെറുകോൽ-നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ പ്രദേശങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. 89.1 0 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ ചെറുകോൽ പഞ്ചായത്ത് മുഴുവനായും നാരങ്ങാനം പഞ്ചായത്തിൻറെ 1 മുതൽ 9 വരെ വാർഡുകളിലും പതിനാലാം വാർഡിലും റാന്നി പഞ്ചായത്തിലെ 11, 12 വാർഡുകളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

190 കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പാക്കുന്നതോടെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനാകും. നിലവിലെ പദ്ധതിയ്ക്ക് 1.90 എംഎൽഡി ആണ് ശേഷി. ഇത് 10 എംഎൽഡിയായി ഉയർത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പമ്പാനദിയിൽ നിലവിലുള്ള പുതമൺ കടവിലെ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തു വയലത്തലയിലെ 10 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ എത്തിക്കും.

ഇവിടെ ശുദ്ധീകരിച്ച വെള്ളം ഇവിടെ തന്നെയുള്ള വലിയ ടാങ്കിൽ ശേഖരിച്ചശേഷം മഞ്ഞപ്ര, അന്ത്യാളൻ കാവ്, കണമുക്ക്, തോന്ന്യാമല ടാങ്കുളിൽ എത്തിച്ച് വിതരണം ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടങ്ങളിൽ മിനറൽ വാട്ടർ നിലവാരമുള്ള ശുദ്ധജലം എത്തിക്കാനാകും. പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവുമാകും. അഡ്വ പ്രമോദ് നാരായൺ എംഎൽഎ, ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് എബ്രഹാം എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...