റാന്നി ഗവ.എല്‍.പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ; വല്യേട്ടന്‍ സി.പി. ഐയെ തഴഞ്ഞു – ജനതാദള്‍, എന്‍.സി.പി, മുസ്ലിംലീഗ്, ബി.ജെ.പി എന്നിവരും പടിക്കു പുറത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഗവ.എല്‍.പി സ്കൂളിനായി പൊതുമരാമത്തു വകുപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം സി.പി.എം പരിപാടിയാക്കിമാറ്റിയെന്നാരോപണം. സംസ്ഥാന ധനവകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തുന്ന പരാപാടിയാണ് സംഘാടനം കൊണ്ട് വിവാദത്തിലായത്. സര്‍ക്കാര്‍ പരിപാടികളില്‍ എല്ലാം സംസ്ഥാന നിയമ സഭയില്‍ അംഗത്വമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികളേയും ദേശീയ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിക്കുന്ന പതിവുള്ളപ്പോഴാണ് ഈ പരിപാടി വ്യത്യസ്തമായത്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി അവിടെ വിവിധ പേരുകളില്‍ സി.പി.എം നേതാക്കളെ തിരുകി കയറ്റിയെന്നാണ് ആരോപണം. ഇതു സൂചിപ്പിച്ചുള്ള നോട്ടീസും പുറത്തിറങ്ങി. 42.5 ലക്ഷം മുടക്കി പൊതുമരാമത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം സ്കൂളിന് കൈമാറുന്നതും ചടങ്ങിലേയ്ക്ക് ആളുകളെ ക്ഷണിക്കേണ്ടതിന്റെയും ഉത്തരവാദിത്വം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. സി.പി.എമ്മിന്റെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാരെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും ബാങ്ക് പ്രതിനിധിയായും ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ എം.എല്‍.എ നോട്ടീസില്‍ പ്രോട്ടോകോളും മറികടന്ന് മുന്നിലെത്തി.

മുന്നണി ഘടക കക്ഷികളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് എം.എല്‍.എ വഴിയും പഞ്ചായത്ത് പ്രസിഡന്‍റു വഴിയും രണ്ടു പ്രതിനിധികളെ കിട്ടി. കോണ്‍ഗ്രസിന് എം.പിയും പഞ്ചായത്തു വൈസ് പ്രസിഡന്‍റുമായും രണ്ടു പേരായി. എന്നാല്‍ ഇടതിലെ സി.പി.ഐ, ജനതാദള്‍, എന്‍.സി.പി തുടങ്ങി ആര്‍ക്കും ചടങ്ങില്‍ ക്ഷണമില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലിംലീഗ്, ബി.ജെ.പി തുടങ്ങിയവരേയും ചടങ്ങില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ മണ്ഡലത്തില്‍ നടക്കുന്ന മറ്റൊരു മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും കൃത്യമായി പങ്കെടുക്കുന്നുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...