റാന്നി: നൂതനാശയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ റാന്നി ഉപജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബി.പി.സി ഷാജി എ. സലാമിനെ റാന്നി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. പ്രകാശ് ഉപഹാരം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശോഭ ചാർളി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജിമോൻ പുതുശ്ശേരിമല, ഭരണ സമിതി അംഗങ്ങളായ സന്ധ്യാദേവി, സിന്ധു സഞ്ജയൻ, മന്ദിരം രവീന്ദ്രൻ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ. വർക്കി, എം.എസ് എച്ച്.എസ്.എസ് പ്രഥമാധ്യാപകൻ ബിനോയ് കെ. ഏബ്രഹാം, പ്രഥമാധ്യാപക പ്രതിനിധികളായ സി.പി. സുനിൽ, അനില കെ. ബിനു, കൃഷ്ണകുമാരി, പ്രിയ അലക്സ്, രാജീവ് എം. ആർ, വിനില വി. പണിക്കർ, അധ്യാപകൻ അരുൺ കുമാർ എന്നിവർ ആശംസകളറിയിച്ചു. റാന്നി പഞ്ചായത്തിൽ ശ്രദ്ധേയമായ ഒട്ടേറെ തനതു പരിപാടികൾ ഷാജി എ. സലാമിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–





























