വണ്‍വെ സംവിധാനം കാര്യക്ഷമമാക്കാൻ റാന്നി ജനമൈത്രി പോലീസ് സമിതിയുടെ കമ്മിറ്റിയിൽ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ തിരക്ക് വർധിച്ചു വരുന്നതിനാൽ വൺവേ സംവിധാനം, ടൗണിലെ പാർക്കിംഗ് എന്നിവ കാര്യക്ഷമമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ജനമൈത്രി പൊലീസ് സമിതിയുടെ കമ്മിറ്റിയിൽ തീരുമാനമായി. മണ്ഡല-മകരവിളക്ക് കാലമായതിനാൽ ടൗണ്ണില്‍ വാഹന തിരക്കു കൂടുതലാണ്. അതിനാല്‍ വണ്‍വെ സംവിധാനം കാര്യക്ഷമമാക്കുവാനാണ് തീരുമാനം.

വർധിച്ചു വരുന്ന മോഷണം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ തടയുന്നതിന് രാത്രികാല പെട്രോളിങ് കാര്യക്ഷമമാക്കാനും തീരുമാനിച്ചു. റാന്നിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കാനും, ക്യാമറ സംവിധാനം മെച്ചപ്പെടുത്തുവാനും തീരുമാനിച്ചു. റാന്നി അങ്ങാടി പി ജെ ടി ഹാളിൽ ചേർന്ന യോഗം റാന്നി ഡിവൈഎസ്പി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.

ജനമൈത്രി സമിതി കോർഡിനേറ്റർ ശ്രീനിശാസ്താം കോവിൽ അധ്യക്ഷത വഹിച്ചു.
റാന്നി ജനമൈത്രി സി ആർ ഒ സബ് ഇൻസ്പെക്ടർ ഹരികുമാർ, സബ് ഇൻസ്പെക്ടർ സി.ബി മധു, ജനമൈത്രി ബീറ്റ്ഓഫീസർമാരായ അശ്വധീഷ്, സുബിൻ, സമിതി അംഗങ്ങളായ സുരേഷ് ജേക്കബ്, മന്ദിരം രവീന്ദ്രൻ, ഓമന രാജൻ, അൻസാരി, ജയലാൽ, ഹനീഫ, അങ്ങാടി, റാന്നി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺമാരായ രാജമ്മ ഫെർണാണ്ടസ്, ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...