വടശേരിക്കരയില്‍ ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി ; മണ്ഡലം നേതൃത്വം ഉള്‍പ്പെടെ നൂറോളം പേര്‍ രാജിവെച്ച് മാണി ഗ്രൂപ്പില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശേരിക്കരയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി. മണ്ഡലം നേതൃത്വം ഒന്നടങ്കം രാജിവെച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. നിയോജക മണ്ഡലം നേതൃത്വത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.

ജോസഫ് ഗ്രൂപ്പ് വടശേരിക്കര മണ്ഡലം പ്രസിഡന്റ്‌ ജോൺ വി.എബ്രഹാം, സെക്രട്ടറി റെജി പുത്തൻ പറമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറി മോനച്ചൻ ഇടപടവിൽ, കെ ടി യു സി മണ്ഡലം പ്രസിഡന്റ്‌ മോനായി തോട്ടുങ്കൽ തുടങ്ങിയവരുടെ നേതൃതത്തിൽ നൂറോളം പ്രവർത്തകരാണ് അംഗത്വം ഏറ്റു വാങ്ങിയത്. സ്വീകരണ യോഗം നിയോജക മണ്ഡലം പ്രസിഡന്റ്  ആലിച്ചന്‍ ആറൊന്നില്‍ ഉദ്ഘാടനം ചെയ്തു.

വടശേരിക്കരയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ഔട്ട് പോസ്റ്റ്‌ മാറ്റി സർക്കിൾ ഓഫീസ് സ്ഥാപിച്ചെങ്കിലും പിന്നീട് പെരുനാട്ടിലേക്കു മാറ്റപ്പെട്ടു. ജനനിബിഢവും ശബരിമലയുടെ അടുത്ത ടൗണും വിസ്തൃതവുമായ സ്ഥലത്ത്  പോലീസ്‌ സ്റ്റേഷൻ സീസണ്‍ സമയത്തു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലത്തിന്റെ പ്രാധാന്യം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർ ഹമാണ്. വടശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടത് മലയാലപ്പുഴ, റാന്നി, പെരുനാട് തുടങ്ങിയ സ്റ്റേഷനുകളിലാണ്. പൊതു ജനങ്ങൾക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ടിനു പരിഹാരം കാണുവാൻ പുതിയ ഗ്രാമ പഞ്ചായത്തു ഭരണ സമതി സർക്കാരുമായി ബന്ധപ്പെട്ടു പരിഹാരം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസ് മാലിയിൽ അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ അനീന സാമുവേൽ ജോസ് കരിമ്പനാമണ്ണിൽ, പ്രസാദ് ടി. കെ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...