പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചില്ല ; ഉടമകളുടെ അപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ കോടതി അനുവദിച്ചില്ല. പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ തള്ളിക്കൊണ്ടാണ് പത്തനംതിട്ട കോടതി ഇന്ന് ഉത്തരവിട്ടത്. ഇതനുസരിച്ച്  പത്തനംതിട്ട സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നില നില്‍ക്കും.

ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ടാണ് പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ പ്രതികള്‍ തയ്യാറായതും ഇത് സംബന്ധിച്ച അപേക്ഷ പത്തനംതിട്ട കോടതിയില്‍ നല്കിയതും. പാപ്പര്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ഒരു വിഭാഗം അഭിഭാഷകര്‍ തുടക്കം മുതല്‍ വാദിച്ചിരുന്നെങ്കിലും ചില അഭിഭാഷകര്‍ പാപ്പര്‍ ഹര്‍ജി തള്ളുന്നതിന് എതിരായിരുന്നു. വിശദമായ വാദംകേട്ട കോടതി വിധിപറയാന്‍ പലപ്രാവശ്യം മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു.

പോപ്പുലര്‍ കേസിലെ പ്രതികള്‍ക്ക് ഈ വിധി ആശ്വാസമുണ്ടാക്കില്ല. കാരണം ഒന്നിനുപിറകെ മറ്റൊന്നായി ആയിരക്കണക്കിന് കേസുകള്‍ ഇവരോടൊപ്പം ഉണ്ട്. തന്നെയുമല്ല അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്റെ കര്‍ണ്ണാടക ഘടകം അവിടെ ഹൈക്കോടതിയില്‍ നിയമനടപടി ആരംഭിച്ചിട്ടുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...