റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാർഗരേഖയുടെയും ഇ-ബുക്ക് ആവിഷ്കാറിന്റേയും പ്രകാശനം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാർഗരേഖയുടെയും ഇ-ബുക്ക് ആവിഷ്കാറിന്റേയും പ്രകാശനം തിങ്കളാഴ്ച പകൽ 2.30ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിര്‍വഹിക്കുമെന്ന്  അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ചീഫ് വിപ്പ് ഡോ എൻ ജയരാജ് വിദ്യാഭ്യാസ മാർഗരേഖ സ്വീകരിക്കും. നോളജ് വില്ലേജ് കോഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട് മാർഗ്ഗരേഖ അവതരണവും എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് മാർഗ്ഗരേഖ അവലോകനവും നടത്തും. യോഗത്തിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും.

അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ലക്ഷ്യവും നൽകാൻ നോളജ് വില്ലേജ് പ്രവർത്തനങ്ങൾ വഴി കഴിഞ്ഞിട്ടുണ്ട്. ഇതിൻറെ ഭാഗമായുള്ള ഇന്നവേഷൻ ഹബ് ഉൾപ്പെടെയുള്ള സ്കിൽ പാർക്ക് ആരംഭിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കിക്കൊണ്ട് കുട്ടികളുടെ സർഗാത്മക ആവിഷ്കാരങ്ങളും സാമൂഹ്യ ഇടപെടലുകളും രേഖപ്പെടുത്തുന്ന ഇ- ബുക്ക് ആവിഷ്ക്കാർ കേരളത്തിലെ തന്നെ ആദ്യ ഉദ്യമം ആണെന്ന് അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...