റാന്നി മാമുക്ക് ജംഗ്ഷനില്‍ ഗതാഗത തടസ്സമുണ്ടാക്കി സംഘര്‍ഷം ; പോലീസ് കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി മാമുക്ക് ജംഗ്ഷനില്‍ നടുറോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി സംഘര്‍ഷം. ഇതിനെ തുടര്‍ന്ന് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ടയര്‍ വിതരണം നടത്തുന്ന പിക്കപ്പ് വാനിലെത്തിയ പാലാ സ്വദേശിയും, കാറിലെത്തിയ ചെങ്ങന്നൂര്‍ വല്ലന സ്വദേശികളും തമ്മിലായിരുന്നു വാക്കുതര്‍ക്കവും സംഘട്ടനവും ഉണ്ടായത്. പരിക്കേറ്റ പാലാ സ്വദേശി ഇമ്മാനുവേല്‍ (32) റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം അറിഞ്ഞെത്തിയ പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

കാറിലെത്തിയ ഷാരീസ് ജമാല്‍, അന്‍സാര്‍, ശ്രീജിത്ത്, ലിതീഷ്, രതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....