റാന്നി: നാറാണംമൂഴി പഞ്ചായത്തിൽ അത്തിക്കയം മാർക്കറ്റിനോട് ചേർന്ന് ജനവാസകേന്ദ്രത്തിൽ ആരംഭിച്ച കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ഷാപ്പിന് മുമ്പിൽ നടത്തുന്ന സമരം ശക്തമാകുന്നു. സൂചനാ സമരം ഡിസിസി ജനറൽ സെക്രട്ടറി അഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന സമരം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.