കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കണ്ടെയിന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം ദുരന്ത നിവാരണ സേന‌യ്ക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതലയായിരിക്കും ഇനി പോലീസിന് നല്‍കുക. ഇതുസംബന്ധിച്ച പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം നടപ്പാക്കും മുമ്പ് പൊതുജനങ്ങളെ അറിയിക്കണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് വിവരശേഖരണവും കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയവും അടക്കമുള്ള ജോലികള്‍ പോലീസിനെ ഏല്‍പ്പിച്ചതിനെതിരെ ആരോഗ്യ സംഘടനകളുടെ ഭാഗത്ത് നിന്നടക്കം വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് അടക്കം പോലീസ് നേതൃത്വം നല്‍കണമെന്ന് കാണിച്ച്‌ നേരത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വിവരശേഖരണത്തിലടക്കം പോലീസ് നടപടി തുടരുമെന്നായിരുന്നു ഇന്നലെയും മുഖ്യമന്ത്രിയും പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...